സമഗ്ര ശിക്ഷാ കേരളം

Thursday, July 25, 2024

APPLICATIONS ARE INVITED FOR THE POST OF ACCOUNTANT (BRC ALAPPUZHA)

സമഗ്ര ശിക്ഷാ കേരളം ആലപ്പുഴ ജില്ലയിലെ ആലപ്പുഴ ബി.ആർ.സി യിൽ നിലവിലുള്ള അക്കൗണ്ടന്റ് തസ്‌തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥിയെ നിയമിക്കുവാനുള്ള അഭിമുഖം 02.08.2024, വെള്ളിയാഴ്ച്‌ച രാവിലെ 10.00 മണിക്ക് ടി കാര്യാലയത്തിൽ വെച്ച് നടത്തുന്നതാണ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ ചേർത്തിരിക്കുന്ന പട്ടിക പ്രകാരമുള്ള തങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയും പ്രവർത്തി പരിചയവും തെളിയിക്കുന്ന അസ്സൽ രേഖളുമായി ആലപ്പുഴ ഗവ.മുഹമ്മദൻസ് ബോയ്‌സ് എച്ച്.എസ്.എസ് കോമ്പൗണ്ടിലുള്ള ആലപ്പുഴ ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്ററുടെ കാര്യാലയത്തിൽ കൃത്യസമയത്ത് തന്നെ ഹാജരാവേണ്ടതാണ്.


QUALIFICATION : ബി.കോം,ഡബിൾ എൻട്രി സിസ്റ്റത്തിലും, അക്കൗണ്ടിംഗ്                                        പാക്കേജിലും (Tally) പരിചയം.

AGE LIMIT            : 40 വയസ്സ് വരെ.


Applications are invited for the post of BRC Trainers

സമഗ്ര ശിക്ഷാ കേരളം, ആലപ്പുഴ ജില്ലയിലെ വിവിധ ബി.ആർ.സികളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ബി.ആർ.സി ട്രെയിനർമാരെ (ആകെ 3 ഒഴിവ്) നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിക്കുന്നു. 

QUALIFICATION : PRIMARY HM WITH PG/HSST/VHSST/HSST(Jr.)/HST/PRIMARY TEACHERS.

APPLICATION


N.B. : തസ്‌തിക അനുസരിച്ച് യോഗ്യതയുള്ളവർ കെ.എസ്.ആർ പാർട്ട് 1 ലെ ചട്ടം 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റും, മാതൃവകുപ്പിൻ്റെ (വിദ്യാഭ്യാസ ഉപഡയറക്ട റുടെയും/ എയിഡഡ് സ്‌കൂളാണെങ്കിൽ മാനേജരുടെയും/ ഹയർസെക്കണ്ടറിക്കാർ ഡി.ജി.ഇ. യുടെയും) നിരാക്ഷേപപത്രവും, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം 05/08/2024 ന് വൈകീട്ട് 5.00 മണിക്കകം താഴെ കാണിച്ചിട്ടുളള അഡ്രസ്സിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. 

  • അപേക്ഷിക്കുന്ന അധ്യാപകർക്ക് (ഗവൺമെന്റ് & എയിഡഡ്) സർവീസിൽ നിന്ന് വിരമിക്കാൻ കുറഞ്ഞത് 2 വർഷമെങ്കിലും സേവന കാലാവധി ഉണ്ടായിരിക്കണം. 
  • നിരാക്ഷേപപത്രത്തിൽ അപേക്ഷകനെതിരെ വിജിലൻസ് കേസോ, വകുപ്പുതല അച്ചടക്കനടപടിയോ, അന്വേഷണമോ ഇല്ല എന്ന് കൂടി വ്യക്തമാക്കേണ്ടതാണ്.
  • ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ബി.ആർ.സി ട്രെയിനർ തസ്‌തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്ന എയ്‌ഡഡ് സ്‌കൂൾ അധ്യാപകർ 2024-25 വർഷത്തെ സംരക്ഷിത അധ്യാപക പട്ടികയിൽ ഉൾപ്പെട്ട അധ്യാപകൻ അല്ലായെന്ന വിദ്യാഭ്യാസ ഉപഡയറക്ടറുടെ സാക്ഷ്യപത്രം അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.

ADDRESS :              ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്ററുടെ കാര്യാലയം, 

                                           സമഗ്ര ശിക്ഷാ ആലപ്പുഴ (എസ്.എസ്.കെ),

             ഗവ.മുഹമ്മദൻസ് ബോയ്‌സ് എച്ച്.എസ്.എസ് കോമ്പൗണ്ട്,

സിവിൽ സ്റ്റേഷൻ വാർഡ്, 

ആലപ്പുഴ 688001.

Saturday, February 24, 2024

Thursday, February 15, 2024

E-TENDER FOR THE PURPOSE OF ELECTRONIC ITEMS FOR PRODUCTION STUDIO

Samagra Shiksha Kerala, Alappuzha invites E-Tender for the purpose of Electronic items such as Video Camera, Desktop Computer & other related items to District Office. 

The last date for submission of E tender: 01.03.2024, 10.00 AM

For details, specification of equipments & Tenders form please visit the website www.etenders.kerala.gov.in


TENDER ID : 2024_SSKA_659295_1

Saturday, February 3, 2024

ആലപ്പുഴ എസ്.എസ്.കെ ജില്ലാ കാര്യാലയത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഓവർസിയർ നിയമനം

 2023-24 സാമ്പത്തിക വർഷത്തെ സിവിൽ വർക്ക് പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തികരിക്കുന്നതിനായി എസ്.എസ്.കെ ജില്ലാ കാര്യാലയത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒരു ഓവർസിയറെ (പ്രതിദിനം 755/- രൂപ) നിയമിക്കുവാനുള്ള അഭിമുഖം 12.02.2024 തിങ്കളാഴ്ച്‌ച രാവിലെ 10.00 മണിക്ക് ടി കാര്യാലയത്തിൽ വെച്ച് നടത്തുന്നതാണ്.

QUALIFICATION

Diploma in Civil Engineering with minimum 3 years of experience.

or

B.Tech/BE in Civil Engineering from any University recognized by Government of Kerala with minimum 1 year of experience.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയും പ്രവർത്തിപരിചയവും തെളിയിക്കുന്ന അസൽ രേഖകളുമായി ജില്ലാ പ്രോജക്ട് കോർഡിനേറ്ററുടെ കാര്യാലയത്തിൽ കൃത്യസമയത്ത് തന്നെ ഹാജരാവേണ്ടതാണ്.

Saturday, December 23, 2023

Wednesday, December 6, 2023