Sunday, March 29, 2015

സര്‍വ്വ ശിക്ഷാ അഭിയാന്‍ ആലപ്പുഴ

പ്രവര്‍ത്തന റിപ്പോര്‍ട്ട്

ഫെബ്രുവരി 2015


ഫെബ്രുവരി 2015ഫെബ്രുവരി മാസം - ജില്ലാതല പ്രവര്‍ത്തന റിപ്പോര്‍ട്ട്
എസ്.എസ്.എ ആലപ്പുഴയുടെ നേതൃത്വത്തില്‍ ഫെബ്രുവരി മാസം മികവാര്‍ന്ന ഒട്ടേറ പ്രവര്‍ത്തനങ്ങള്‍ നടക്കുകയുണ്ടായി

1. പിന്‍ഡിക്‌സ് ക്രോഡീകരണം
2. ഇവാല്യുവേഷന്‍ ടൂള്‍ പ്രിപ്പറേഷന്‍
3. പി.ആര്‍.ഐ ട്രെയിനിംഗ്
4. ഐ.ഇ.ഡി.സി ഉപകരണങ്ങളുടെ വിതരണം
5. ബാലശാസ്ത്രകോണ്‍ഗ്രസ്സ് 
6. മെട്രിക് മേള
7. അമ്മയറിയാന്‍ - മൈനോറിട്ടി പെണ്‍കുട്ടികളുടെ  അമ്മമാര്‍ക്കുള്ള പരിശീലനം.
8. കള്‍ച്ചറല്‍ ഫെസ്റ്റ് 

                  പിന്‍ഡിക്‌സിന്റെ ഡി.ആര്‍.ജി പരിശീലനം 02.02.2015 ല്‍ ആലപ്പുഴ ബി.ആര്‍.സിയില്‍ ബി.പി.ഒമാര്‍, ട്രെയിനര്‍മാര്‍, സി.ആര്‍.സി കോര്‍ഡിനേറ്റര്‍  എന്നിവര്‍ക്ക് നല്‍കുകയുണ്ടായി. ക്ലസ്റ്റര്‍ തലത്തില്‍ രണ്ട് സ്‌കൂളുകളിലെ 3 അധ്യപകരെ വീതം വിലയിരുത്തി ബി.ആര്‍.സി തല ജില്ലാതല ക്രോഡീകരണം നടത്തി. 
           വാര്‍ഷിക മൂല്യനിര്‍ണ്ണയവുമായി ബന്ധപ്പെട്ട് 1, 2  ക്ലാസ്സുകളിലെ ഇന്റഗ്രേഷന്റെ 3 സെറ്റ് മൂല്യനിര്‍ണ്ണയ ഉപാധികളാണ് ആലപ്പുഴ ജില്ല തയ്യാറാക്കിയത്. ഇതിലേക്കായി 3.02.2015 മുതല്‍ 5.02.2015  എ.ഡി.എസ് ഹാള്‍ ആലപ്പുഴ വെച്ച് റെസിഡന്‍ഷ്യല്‍ ശില്പശാല നടത്തുകയും 30 അധ്യാപകര്‍ ഈ ശില്പശാലയില്‍ പങ്കെടുക്കുകയും ചെയ്തു. രണ്ടു ഘട്ടങ്ങളിലായാണ് വാര്‍ഷിക പരീക്ഷ നടത്തുന്നത്. ആദ്യ ഘട്ടത്തിലെ മൂല്യനിര്‍ണ്ണയ ഉപാധികള്‍ എല്ലാ ബി.ആര്‍.സി കളിലും  അവിടെ നിന്നും സ്‌കൂളിലും എത്തിച്ചിട്ടുണ്ട്.
ഫോക്കസ് 15 സ്‌കൂളുകളുമായി ബന്ധപ്പെട്ട് 07.02.2015 ല്‍ ആലപ്പുഴ ജില്ലയില്‍ 4 കേന്ദ്രങ്ങളിലായി വിലയിരുത്തല്‍ ശില്‍പശാല നടന്നു. മാവേലിക്കര, കായംകുളം ബി.ആര്‍.സി കളില്‍ സ്റ്റേറ്റ് ഓഫീസില്‍ നിന്നും ശ്രീമതി. സംഗീത, പ്രോഗാം ഓഫീസര്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ചേര്‍ത്തല, അമ്പലപ്പുഴ കേന്ദ്രങ്ങളില്‍ സംസ്ഥാനഓഫഈസിന്റെ പ്രാതിനിധ്യം ഉണ്ടായിരുന്നില്ല.
            ഫ്രെബുവരി മാസത്തില്‍ ബി ആര്‍ സി തലത്തില്‍  ബാലശാസ്ത്രകോണ്‍ഗ്രസ്സ് വിലുപമായി നടത്തപ്പെട്ടു. ചാര്‍ട്ടുകള്‍, മോഡലുകള്‍, പരീക്ഷണങ്ങള്‍ ,ഐ റ്റി സാധ്യത എന്നിവകള്‍ ഉള്‍പ്പെടുത്തിയായിരുന്നു കുട്ടികളുടെ പ്രബന്ധാവതരണം. ശാസ്ത്രപരമായ കുട്ടിയുടെ അറിവിനെ വളര്‍ത്തുവാനും, പ്രോത്സാഹിപ്പിക്കുവാനുമുള്ള അവസരമായിരുന്നു. ശാസ്ത്രവുമായി ബന്ധപ്പെട്ടനിര്‍മ്മാണം, മോഡല്‍, പരീക്ഷണങ്ങള്‍, ശേഖരണങ്ങള്‍, ബോധവത്കരണം, സര്‍വ്വേ തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനും നേടിയ ശാസ്ത്രധാരണകളെ മികവുറ്റരീതിയില്‍ അവതരിപ്പിക്കുവാന്‍ കുട്ടികളെ      പ്രാപ്തരാക്കുന്നതിനും ഈ പ്രബന്ധാവതരണം സഹായിച്ചു. അവതരണ മികവുകൊണ്ടും, കാലിക പ്രാധാന്യമുള്ള വിഷയമായതിനാലും എല്ലാ ബി.ആര്‍.സി യിലെയും ഓരോ കുട്ടികളെ വീതം ജില്ലാതലമത്സരത്തിന് തെരഞ്ഞെടുത്തു. 
                                       ഗുണമേന്മയുള്ള പൊതുവിദ്യാലയം എന്ന ലക്ഷ്യം സമയ ബന്ധിതമായി നേടേണ്ടതാണെന്ന ആശയം ഉറപ്പിക്കുന്നതിനായി പഞ്ചായത്തുതലത്തില്‍ പി.ആര്‍.ഐ ട്രെയിനിംഗ് എല്ലാ പഞ്ചായത്ത് അംഗങ്ങള്‍ക്കും നല്‍കി . അക്കാദമികം, ഭൗതികം, സാമൂഹ്യപങ്കാളിത്തം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ക്രീയാത്മക ഇടപെടല്‍ എന്നിവയെക്കുറിച്ച് ചര്‍ച്ച നടത്തി.  സ്‌കൂളുകളില്‍ അക്കാദമിക നിലവാരം ഉറപ്പാക്കാന്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് ചര്‍ച്ച ചെയ്യപ്പെട്ടു. 6 മുതല്‍ 14 വയസ്സ് വരെയുള്ള കുട്ടികളുടെ  വിദ്യാലയ പ്രവേശനം ഉറപ്പാക്കേണ്ടതും, അവരെ സംബന്ധിച്ചുള്ള രേഖകള്‍ സൂക്ഷിക്കേണ്ടതും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയാണെന്ന കാര്യം ജനപ്രതിനിധികളെ ബോധ്യപ്പെടുത്താനായി. വിവിധ ബി.ആര്‍.സി കളഇലായി 629 ഓളം പ്രതിനിധികള്‍ പങ്കെടുക്കുകയും ചെയ്തു. 
                          ഐ.ഇ.ഡി.സി കുട്ടികള്‍ക്ക് എല്‍.എം.ഡി ഉപകരണവിതരണം ബി.ആര്‍.സി തലത്തില്‍ നടന്നു. പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി വിതരണം ചെയ്ത മിന്നാമിന്നി, മഴവില്ല്  എന്നിവയുടെ പ്രവര്‍ത്തനം സ്‌കൂളുകളില്‍ നടന്നു വരുന്നു. എല്‍.ഇ.പി പ്രവര്‍ത്തനങ്ങളുടെ മുന്നോടിയായി എല്ലാം സ്‌കൂളിലും നടത്തിയ പ്രീ-ടെസ്റ്റ് ബി.ആര്‍.സിയില്‍ വെച്ച് മൂല്യനിര്‍ണ്ണയം ചെയ്തു. ടഘഅട പരീക്ഷയുടെ ബി.ആര്‍.സി തല വിലിയിരുത്തലും നടത്തി.                                                  


        മെട്രിക് മേള, സ്‌കൂള്‍ തലം പഞ്ചായത്ത് തലം എന്നിവ നടത്തി. അധ്യാപകപരിശീലനത്തിന് മുന്നോടിയായി മോഡ്യൂള്‍ പ്രിപ്പറേഷന്‍ വര്‍ക്ക് ഷോപ്പ് നടന്നു. 

" അമ്മ അറിയാന്‍ "  പ്രോഗ്രാം  …..ജി.എല്‍.പി.എസ് നീര്‍ക്കുന്നം

           മൈനോറിട്ടി വിഭാഗം പെണ്‍കുട്ടികളുടെ അമ്മമാര്‍ക്ക് നടത്തിയ അമ്മ അറിയാന്‍ പ്രോഗ്രാം ഓരോ ബി.ആര്‍.സിയിലും 20 സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നടന്നു. കുട്ടികളുടെ പ്രകൃതം, ആവശ്യങ്ങള്‍, മികവുകള്‍, പരിമിതികള്‍ എന്നിവതിരിച്ചറിഞ്ഞ് പിന്തുണ നല്‍കുന്നതിന് അമ്മമാരെ പ്രാപ്തരാക്കുന്നതിനും കുട്ടിനേരിടുന്ന പഠനപ്രശ്‌നങ്ങള്‍ തിരച്ചറിഞ്ഞ് കുട്ടിക്ക് വേണ്ട പിന്തുണ നല്‍കാന്‍ അമ്മമാരെ സഹായിക്കുകയാണ് ഈ പരിശീലനത്തിന്റെ ഉദ്ദേശ്യം
കള്‍ച്ചറല്‍ ഫെസ്റ്റ്

എസ്.സി.എസ്.ടി. വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കായുള്ള കള്‍ച്ചറല്‍ ഫെസ്റ്റ് ബി.ആര്‍.സി കളില്‍ പഞ്ചായത്തു തലത്തില്‍ നടന്നു. അന്യംനിന്നു പോയ കലാരൂപങ്ങള്‍ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി നടന്ന ഫെസ്റ്റില്‍ കളമേഴുത്തു പാട്ടും, വേലകളി, നീലം പേരൂര്‍ പടയണി, ഓട്ടന്‍ തുള്ളല്‍, ചവിട്ടുനാടകം, മുടിയേറ്റ്, കാക്കാരശ്ശി നാടകം എന്നീ കലാരൂപങ്ങളുമായി ബന്ധപ്പെട്ട് അവതരണം നടന്നു. 3090 കുട്ടികളാണ് ഫെസ്റ്റില്‍ വിവിധ ബി.ആര്‍.സി കളിലായി പങ്കെടുത്തത്. 
    ഓരോബി.ആര്‍.സിയും ഒരു സ്‌കൂളിന്റെതുവീതം എസ്.ഡി.പി തയ്യാറാക്കി ജില്ലാതലത്തില്‍ അവതരിപ്പിച്ചു. മെച്ചപ്പെടുത്തിയ എസ്.ഡി.പി വച്ച് എല്ലാ സ്‌കൂളൂകളിലേയും എച്ച്.എം ന്, എസ്.എം.സി ചെയര്‍മാന്‍, എം.പി.റ്റി.എ ചെയര്‍പേഴ്‌സണ്‍, എസ്.ആര്‍.ജി കണ്‍വീനര്‍ എസ്.എം.സി അംഗം എന്നിവര്‍ക്ക് പരിശീലനം നടത്തുകയും എല്ലാസ്‌കൂളുകളും എസ്.ഡി.പി തയ്യാറാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു.











No comments:

Post a Comment