Monday, November 11, 2024

സ്കില്‍ സെന്‍റര്‍ കോ- ഓര്‍ഡിനേറ്റര്‍മാരുടെ നിയമനം- പുതുക്കിയ ഇൻറർവ്യൂ തീയതി.

 കേരളത്തിലെ പത്താം തരം പാസായ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ അഭിരുചിയും വിവിധ തൊഴില്‍ മേഖലകളോടുള്ള ആഭിമുഖ്യവും നൈപുണികളും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യ ത്തോടെ സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തില്‍ സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി   ആലപ്പുഴ ജില്ലയിലെ 10 വിദ്യാലയങ്ങളില്‍ ആരംഭിക്കുന്ന സ്കില്‍ ഡവലപ്മെന്‍റ്  സെന്‍റുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സ്കില്‍ സെന്‍റര്‍ കോ-ഓര്‍ഡിനേറ്റര്‍മാരുടെ നിയമനത്തിന് വാക്ക് ഇന്‍റര്‍വ്യു നടത്തുന്നതിന് തീരുമാനിച്ചിരിക്കുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സമഗ്ര ശിക്ഷാ  കേരള യുടെ ആലപ്പുഴ ജില്ലാ പ്രോജക്ട് കോ ഓര്‍ഡിനേറ്ററുടെ കാര്യാലയത്തില്‍ 20.11.2024 രാവിലെ 10.30 ന് നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കേണ്ടതാണ്. പങ്കെടുക്കുന്നവരുടെ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും, ഒരു സെറ്റ് കോപ്പിയും കൊണ്ടു വരേണ്ടതാണ്. 

 20.11.2024 രാവിലെ 11.00 വരെ റിപ്പോർട്ട് ചെയ്യുന്നവർക്ക് മാത്രമായിരിക്കും അഭിമുഖത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക.

ശമ്പളം : പ്രതിമാസം 25000/- രൂപ

CONTACT NUMBER : 0477 2239655

യോഗ്യത :

MBA/MSW/B.Sc (Agri)/B.Tech

പ്രായ പരിധി  20 വയസ് മുതല്‍ 35 വയസ് വരെ 


No comments:

Post a Comment